spot_img
Tuesday, September 29, 2026

18 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം? നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രം



ദില്ലി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിന്മേൽ നിയമപരമായി നിയമപരമായി നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഐടി ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) ചട്ടങ്ങളിൽ ഭേദഗതി വരുത്തി പ്ലാറ്റ്‌ഫോമുകൾക്ക് ഇതിനുള്ള നിയമപരമായ ബാധ്യത നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നുചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്. പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ഉണ്ടാക്കുന്ന കരാറുകൾ നിയമപരമായി അസാധുവാണെന്ന സുപ്രീം കോടതിയുടെയും ഹർജിക്കാരായ ‘ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്’ എന്ന എൻ‌ജി‌ഒയുടെയും നിരീക്ഷണത്തോട് കേന്ദ്രം യോജിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles