spot_img
Monday, October 5, 2026

രാജ്യത്തെ ആദ്യ സമ്പൂർണ അവയവ മാറ്റ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്; ചികിത്സച്ചെലവ് മൂന്നിലൊന്നായി കുറയുമെന്ന് മുഖ്യമന്ത്രി.



കോഴിക്കോട് : അവയവമാറ്റ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കാൻ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് 30 മാസങ്ങൾ കൊണ്ട് പൂ‍ർത്തിയാക്കാൻ തീരുമാനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണ പ്രവൃത്തിക്കുള്ള വർക്ക് ഓർഡർ ഡൽഹി ആസ്ഥാനമായുള്ള ജാക്സൺ ലിമിറ്റഡിനു കൈമാറി. ദിവസങ്ങൾക്കുള്ളി‍ൽ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിക്കും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ) കോഴിക്കോട് ചേവായൂരിലെ 20 ഏക്കറിലാണ് യാഥാർഥ്യമാകുക. രാജ്യത്തു തന്നെ ആദ്യമായി സ്ഥാപിക്കുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന്റെയും പ്രത്യേകിച്ച് മലബാർ മേഖലയുടെയും ആരോഗ്യരംഗത്ത് വൻ മുന്നേറ്റത്തിന് കാരണമാകുമെന്നു പ്രതീക്ഷിക്കുന്നു.കെട്ടിടം പൂർത്തിയാകുന്നതിനു മുൻപായി മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചു ഓർഗൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം താൽക്കാലികമായി ആരംഭിക്കും. 2022ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് സ്ഥാപനം പ്രഖ്യാപിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നതോടെ കുറഞ്ഞ ചെലവിൽ അവയവമാറ്റ ശസ്ത്രക്രിയകൾ സാധ്യമാകും. സ്വകാര്യ മേഖലയിലെ ചെലവിന്റെ വെറും 25 മുതൽ 35 ശതമാനം നിരക്കിൽ ഇവിടെ ശസ്ത്രക്രിയകൾ നടത്താനാകും. പ്രധാന അവയവങ്ങൾക്കു പുറമേ കോശങ്ങൾ (tissues), സെല്ലുകൾ എന്നിവ മാറ്റിവയ്ക്കൽ, അനുബന്ധ ഗവേഷണം, ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം എന്നിവ ഇവിടെ ഉറപ്പാക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles