കീഴുപറമ്പ്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി കീഴുപറമ്പിലെ കാഴ്ചയില്ലാത്തവർക്കായുള്ള അഗതിമന്ദിരത്തിലെ അന്തേവാസികൾ സമാഹരിച്ച സഹായധനം കൈമാറി. അഗതിമന്ദിരത്തിലെ മുതിർന്ന അന്തേവാസി നാണു പേരാമ്പ്രയിൽ നിന്നാണ് ചികിത്സാ സഹായ കമ്മിറ്റി പ്രതിനിധികൾ തുക ഏറ്റുവാങ്ങിയത്.അഗതിമന്ദിരം അഡ്മിനിസ്ട്രേറ്റർ അബ്ദുൽ റഷീദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജിൽസ് പെരിഞ്ചേരി, ശരീഫ് അമ്പലക്കണ്ടി, സാഹിർ മാഷ്, കോയ, റംല, അമൃത, സുബൈദ, സഹീദ, ആൽബിൻ, നിയാസ്, മോനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






