ന്യൂഡൽഹി: വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധി സംബന്ധിച്ച ചട്ടങ്ങൾ പരിഷ്കരിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയപരിധികളിൽ മാറ്റം വരുത്തിക്കൊണ്ടാണ് വിജ്ഞാപനം. നവംബർ 13-ന് വിജ്ഞാപനം ചെയ്‌ത പുതുക്കിയ ചട്ടത്തിൽ ബിഎസ് 6 വാഹനങ്ങൾക്ക് പുകപരിശോധന സർട്ടിഫിക്കറ്റിന് മൂന്ന് വർഷംവരെ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. വാഹനം ആദ്യമായി രജിസ്റ്റർ ചെയ്ത തീയതിയെ അടിസ്ഥാനമാക്കിയായിരിക്കും വാഹനങ്ങളുടെ പഴക്കം നിശ്ചയിക്കുക.രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്ക് PUC സർട്ടിഫിക്കറ്റുകൾക്ക് മൂന്ന് വർഷത്തെ സാധുത ഉണ്ടായിരിക്കുംആറ് വർഷത്തിൽ കൂടുതലും എന്നാൽ 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ വർഷവും സർട്ടിഫിക്കറ്റുകൾ പുതുക്കേണ്ടതുണ്ട്10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ ആറ് മാസത്തിലും സർട്ടിഫിക്കറ്റുകൾ പുതുക്കേണ്ടി വരും. ബി എസ് 6 വാണിജ്യ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷംവരെ രണ്ട് വർഷത്തിലൊരിക്കൽ പുക പരിശോധന സർട്ടിഫിക്കറ്റ് എടുത്താൽ മതി.ആറ് വർഷത്തിൽ കൂടുതലും എന്നാൽ 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾക്ക് വർഷത്തിലൊരിക്കൽ പുതുക്കണംപത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ ആറ് മാസത്തിലൊരിക്കൽ പുതുക്കണം.






