spot_img
Monday, October 5, 2026

മദ്യലഹരിയിലുണ്ടായ തർക്കത്തിൽ താമരശ്ശേരി സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ



പുൽപ്പള്ളി: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും, മറ്റൊരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരൻ (52), തമിഴ്‌നാട്, നാഗപട്ടണം, പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യിൽ ലൈജു (40) വാണ് മരിച്ചത്. ലൈജുവിൻ്റെ സുഹൃത്ത് കൊല്ലം സ്വദേശിഷഫീഖ് (35 ) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കഴിഞ്ഞ ശനിയാഴ്ച (03.10.2026) രാത്രി ഒൻപത് മണിയോടെയാണ് ലൈജുവും ഷഫീഖും താമസിക്കുന്ന ആനപ്പാറയിലെ ക്വാർട്ടേഴ്സിൽ വെച്ച് മദ്യലഹരിയിൽ സംഘർഷമുണ്ടായത്. ഇവരെ പനീർശെൽവവും ശേഖരനും ചേർന്ന് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈജു ഞായറാഴ്ച മരണപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles