spot_img
Tuesday, October 6, 2026

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.​ഒക്ടോബർ 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും; ഒക്ടോബർ 9-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും; ഒക്ടോബർ 10-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.​മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ 6, 09, 10 തീയതികളിൽ മണിക്കൂറിൽ 40-50 കി.മീ വരെ വേഗതയിലും, ഒക്ടോബർ 07, 08 തീയതികളിൽ 30-40 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്.​ഇടിമിന്നൽ അപകടകാരിയായതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലങ്ങളിലും വൃക്ഷച്ചുവട്ടിലും നിൽക്കരുത്. ജനലും വാതിലും അടച്ചിട്ട് കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാനും, ഫോൺ ഉപയോഗവും ജലാശയങ്ങളിലിറങ്ങുന്നതും ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു. മിന്നലേറ്റ വ്യക്തിക്ക് ഉടനടി പ്രഥമശുശ്രൂഷ നൽകണമെന്നും വൈദ്യസഹായം ലഭ്യമാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles