spot_img
Tuesday, October 13, 2026

പ്രവാസി സംരംഭകർക്കായി സൗജന്യ ശില്പശാല: ഒക്ടോബർ 22-നകം രജിസ്റ്റർ ചെയ്യണം.



പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായമേകാൻ നോർക്ക റൂട്ട്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ (NBFC) നവംബർ മാസത്തിൽ കോഴിക്കോട് ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, സർക്കാർ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, ലൈസൻസുകൾ നേടേണ്ട വിധം എന്നിവയിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിക്കുകയും സംശയനിവാരണ സെഷൻ നടത്തുകയും ചെയ്യും. ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 22-നകം nbfc.coordinator@gmail.com എന്ന ഇമെയിൽ വഴിയോ 0471-2770534, 8592958677 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles