spot_img
Tuesday, October 13, 2026

പി.എം. റാഹത്ത് പദ്ധതി: അപകടത്തിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ; കോഴിക്കോട്ട് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു.



കോഴിക്കോട് :റോഡപകടങ്ങളിൽപ്പെടുന്നവർക്ക് സമയബന്ധിതമായി അടിയന്തര ചികിത്സയും ആശുപത്രി പരിചരണവും ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ‘പി.എം. റാഹത്ത്’ പദ്ധതി ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ മുഖേന കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. പദ്ധതി പ്രകാരം ദേശീയ-സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലുമുണ്ടാകുന്ന അപകടങ്ങളിൽപ്പെടുന്നവർക്ക് അപകടം നടന്ന തീയതി മുതൽ ഏഴു ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പൂർണ്ണമായും പണരഹിതമായി ചികിത്സ ലഭ്യമാകും; തിരിച്ചറിയൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ആദ്യ 24 മണിക്കൂറിനുള്ളിൽ പദ്ധതിയിൽ ഉൾപ്പെടുത്താം. ഗോൾഡൻ അവറിൽ മുൻകൂറായി പണം അടയ്ക്കാതെ അടിയന്തര ചികിത്സ ഉറപ്പാക്കാൻ സഹായിക്കുന്ന ഈ പദ്ധതിയിൽ വാഹനം തിരിച്ചറിഞ്ഞാൽ ഇൻഷുറൻസ് കൗൺസിൽ വഴിയും, വാഹനം തിരിച്ചറിയാൻ സാധിക്കാത്ത പക്ഷം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നുമാണ് തുക അനുവദിക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഐ.ടി. മാനേജർ വിവേക് കൃഷ്ണൻ ക്ലാസെടുത്ത ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.ടി. സരിതകുമാരി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്സൽ, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിവിധ ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles