spot_img
Wednesday, October 14, 2026

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ ഗതാഗതനിയന്ത്രണം.



കോഴിക്കോട് : ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ കോഴിക്കോട് സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ വൈകിട്ട് നാലു മുതൽ ഏഴു മണി വരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. പ്രധാനമായും തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംക്‌ഷൻ, ചാലപ്പുറം, മാങ്കാവ് ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകുക. ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് യാത്രകൾ ക്രമീകരിക്കണമെന്ന് പൊലീസ് പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles