തിരുവനന്തപുരം :അഞ്ച്, പതിനഞ്ച് വയസ്സുകളിൽ ചെയ്യുന്ന നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി. 2027 സെപ്തംബർ വരെ അവസരം ലഭിക്കും. ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 വരെ ജനങ്ങൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും.നിലവിൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉള്ളവർക്ക് മാത്രമാണ് ഈ സൗകര്യം. അതോടൊപ്പം ആധാർ ആപ്പിലൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും അനുബന്ധ രേഖകൾ സമർപ്പിച്ചു മേൽവിലാസം തിരുത്താനും 75 രൂപ നിരക്കിൽ സാധിക്കും.കൂടാതെ ആധാർ പോർട്ടൽ വഴി അനുബന്ധ രേഖകൾ സൗജന്യമായി പുതുക്കാനുള്ള അവസരം 2027 ജൂൺ 14 വരെ ആക്കിയിട്ടുണ്ട്. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്.പരാതി പരിഹാരത്തിനായി സിറ്റിസൺ കോൾ സെന്റർ:1800-4251-1800 ( () /04712335523, കേരള സ്റ്റേറ്റ് ഐ ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442, ഇ-മെയിൽ uidhelpdesk@kerala.gov.in.






