spot_img
Thursday, October 15, 2026

ക്ഷീ​രോ​ൽ​പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​മാ​വാ​ന്‍ മ​ല​ബാ​ര്‍ മി​ല്‍മ​യു​ടെ ‘ക്ഷീ​ര​ധാ​ര’ പ​ദ്ധ​തി



കോ​ഴി​ക്കോ​ട്: ക്ഷീ​രോ​ൽ​പാ​ദ​ന​ത്തി​ൽ മ​ല​ബാ​ര്‍ മേ​ഖ​ല​യെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കാ​നു​ള്ള ദൗ​ത്യ​വു​മാ​യി മ​ല​ബാ​ര്‍ മി​ല്‍മ​യു​ടെ മി​ൽ​മ​യു​ടെ’​ക്ഷീ​ര​ധാ​ര’​പ​ദ്ധ​തി. മ​ല​ബാ​ര്‍ മി​ല്‍മ നി​ല​വി​ല്‍ സം​ഭ​രി​ക്കു​ന്ന പ്ര​തി​ദി​ന ശ​രാ​ശ​രി പാ​ല​ള​വ് ആ​റ​ര​ല​ക്ഷം ലി​റ്റ​റി​ല്‍ നി​ന്ന് ഏ​ഴ് ല​ക്ഷം ലി​റ്റ​റി​ലേ​ക്ക് ഉ​യ​ര്‍ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ല​ക്ഷ്യം. ക്ഷീ​ര സം​ഘ​ങ്ങ​ള്‍ നി​ല​വി​ല്‍ മേ​ഖ​ലാ യൂ​നി​യ​ന് ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പാ​ല​ള​വി​ന് മു​ക​ളി​ല്‍ ന​ല്‍കു​ന്ന നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​മു​ള്ള ഓ​രോ ലി​റ്റ​ര്‍ പാ​ലി​നും അ​ഞ്ച് രൂ​പ അ​ധി​ക പാ​ല്‍വി​ല​യാ​യി ന​ല്‍കു​ന്ന​താ​ണ് പ​ദ്ധ​തി.2026 ഏ​പ്രി​ല്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സം​ഘ​ങ്ങ​ള്‍ മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​നി​യ​ന് ന​ല്‍കി​യ പ്ര​തി​ദി​ന ശ​രാ​ശ​രി പാ​ല​ള​വ് ക​ണ​ക്കാ​ക്കി ഒ​ക്ടോ​ബ​ര്‍ 21 മു​ത​ല്‍ അ​തി​നു മു​ക​ളി​ലേ​ക്ക് ന​ല്‍കു​ന്ന ഓ​രോ ലി​റ്റ​ര്‍ പാ​ലി​നും അ​ഞ്ചു​രൂ​പ വീ​തം അ​ധി​ക വി​ല​യാ​യി ല​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 2026 ഒ​ക്ടോ​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 31വ​രെ​യാ​ണ് അ​ധി​ക പാ​ല്‍വി​ല ന​ല്‍കു​ന്ന​ത്. ക​ര്‍ഷ​ക​രി​ല്‍ നി​ന്നു​ള്ള പ്ര​തി​ക​ര​ണം വി​ല​യി​രു​ത്തി പ​ദ്ധ​തി​യു​ടെ കാ​ല​യ​ള​വ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ല​ബാ​ര്‍ മി​ല്‍മ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ വ​ര്‍ക്കി ജോ​ർ​ജ് അ​റി​യി​ച്ചു.ക്ഷീ​ര സം​ഘ​ങ്ങ​ള്‍ ഓ​രോ പ​ത്തു ദി​വ​സ​വും ന​ല്‍കു​ന്ന ശ​രാ​ശ​രി പാ​ല​ള​വി​ല്‍ വ​ന്ന വ​ര്‍ധ​ന​വി​നെ​യാ​ണ് ഇ​ന്‍സെ​ന്റീ​വി​നാ​യി പ​രി​ഗ​ണി​ക്കു​ക. പ​ദ്ധ​തി പ്ര​കാ​രം മേ​ഖ​ലാ യൂ​നി​യ​ന്‍ ന​ല്‍കു​ന്ന അ​ധി​ക​പാ​ല്‍വി​ല ക്ഷീ​ര സം​ഘ​ങ്ങ​ള്‍ക്ക് ഉ​ൽ​പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ക​ര്‍ഷ​ക​ര്‍ക്ക് നേ​രി​ട്ടു കൈ​മാ​റു​ക​യോ അ​ല്ലെ​ങ്കി​ല്‍ സം​ഘം ത​ല​ത്തി​ല്‍ പാ​ലു​ൽ​പാ​ദ​ന വ​ർ​ധ​ന​വി​ന് സ​ഹാ​യ​ക​മാ​കു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ക​യോ ചെ​യ്യാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles