കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ കോഴിക്കോട് ടൗണിൽ ഇന്നും നാളെയും വൈകുന്നേരം നാലുമുതൽ ഗതാഗത നിയന്ത്ര ണം ഉണ്ടായിരിക്കുമെന്ന് പൊലിസ് അറിയിച്ചു.ഇന്ന് വിവിഐ പിയുടെ എസ്കോർട്ട് വാഹനങ്ങളുടെ റിഹേഴ്സൽ നടക്കും. രാമനാട്ടു കര എയർപോർട്ട് റോഡ് ജംഗ്ഷൻ-തൊണ്ട യാട്- അരയിടത്ത് പാലം-മാവൂർ റോഡ്-ഞ്ചിറ-പാളയം- പുഷ്പ ജംഗ്ഷ ൻ-ചാലപ്പുറം പാതകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണം.എയർപോർട്ട്-റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെട ണം. സിറ്റിയിലെ റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ യാത്രാസമയത്ത് റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കും.കരിപ്പൂർ എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ്-മെഡിക്കൽ കോളജ് -കുറ്റിക്കാട്ടൂർ-പെരുവയൽ-ഊർക്കടവ് പാലം-എടവണ്ണപ്പാറ-കൊണ്ടോട്ടി വഴിയോ വെങ്ങാലി-ബീച്ച് റോഡ്-മീഞ്ചന്ത-രാമ നാട്ടു കര-കാക്കഞ്ചേരി വഴി പോകേണ്ടതാണ്.റെയിൽവേ സ്റ്റേഷൻ-ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹ നങ്ങൾ വെസ്റ്റ്ഹിൽ – ചുങ്കം-ബട്ട് റോഡ് ബീച്ച് വഴിയോ ക്രിസത്യൻ കോളജ് വെസ്റ്റ്-ഗാന്ധി റോഡ് ജംഗ്ഷൻ വഴിയോ പ ന്നിയങ്കര-പുഷ്പ ജംഗ്ഷൻ -ഫ്രാൻസിസ് റോഡ് വഴിയോ പോകണം.കുന്നമംഗലം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കാരന്തുർ-മൂഴിക്കൽ-മലാപ്പറമ്പ്-എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. മലപ്പുറം-യൂണിവേഴ്സിറ്റി ഭാഗത്ത് നിന്നു ള്ള വാഹനങ്ങൾ രാമനാട്ടുകര -ഫറോക്ക്-ചെറുവണ്ണൂർ-മീഞ്ചന്ത-വഴി സിറ്റിയിലേക്ക് പ്രവേ ശിക്കണം. കോഴിക്കോട് ടൗണി ൽ നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ചെറിയ വാഹ നങ്ങൾ സ്റ്റേഡിയം ജംഗ്ഷൻ-പുതിയറ – കുതിരവട്ടം റോഡ്-പൊറ്റമ്മൽ-പാലാഴി റോഡ്-കെ. ടി. താഴം- മഠത്തിൽ മുക്ക്-ചേവായൂർ വഴി പോകണം.






