spot_img
Sunday, October 25, 2026

നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചില്ല, തിങ്കളാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ച് കാലിക്കറ്റ് സർവ്വകലാശാല.



കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയുടെ നെറ്റ്‌വർക്ക് തകരാർ പരിഹരിക്കാനാവാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സർവ്വകലാശാലയുടെ സെർവർ തകരാറിലായത്. ഇതിനെ തുടർന്ന് വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു.തിങ്കളാഴ്ചത്തെ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇന്‍റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് യാതൊരു മാറ്റവുമില്ലെന്നും ഇതു നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും സർവ്വകലാശാല അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles