spot_img
Friday, October 30, 2026

വീണ്ടും പവര്‍കട്ട് വരുമോ? ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ല; വരുന്നത് ഗുരുതര പ്രതിസന്ധി



തിരുവനന്തപുരം: ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ നവംബറില്‍ നേരിടാന്‍ പോകുന്നത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി. സര്‍ക്കാര്‍ അലംഭാവമാണ് വൈദ്യുതി ലഭിക്കാത്തതിന് കാരണം. കെഎസ്ഇബി പല തവണ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ഒരുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ പിന്മാറ്റം.രാത്രികാലങ്ങളില്‍ 1200 മെഗാവാട്ട് വൈദ്യുതി വരെ നല്‍കാമെന്നായിരുന്നു ഹിമാചലുമായുള്ള ധാരണ. ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഭിച്ച വൈദ്യുതി ഉപയോഗിച്ചാണ് ഈ മാസം പ്രതിസന്ധിയില്ലാതെ കടന്ന് പോയത്. അടുത്ത വര്‍ഷം മേയ് വരെയുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുന്ന സാഹചര്യമാണ് സര്‍ക്കാര്‍ അനുമതി നീണ്ടതിലൂടെ നഷ്ടപ്പെട്ടത്ന

വംബര്‍ ഒന്ന് രാത്രി മുതല്‍ 1280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. റിയല്‍ മാര്‍ക്കറ്റില്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ വീണ്ടും നിയന്ത്രണം വേണ്ടി വരും. പ്രതിസന്ധി വീണ്ടും രേഖാമൂലം സര്‍ക്കാരിനെ അറിയിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. നിലവിലെ സാഹചര്യം വിശദീകരിച്ചാകും കത്ത് നല്‍കുക



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles