spot_img
Friday, October 30, 2026

ജീവൻരക്ഷാ ഉപകരണങ്ങൾക്ക് കെ.എസ്.ഇ.ബി സൗജന്യ വൈദ്യുതി: നടപടിക്രമങ്ങൾ ലഘൂകരിച്ചു.



തിരുവനന്തപുരം: എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകുന്ന പദ്ധതിയിൽ നടപടിക്രമങ്ങൾ ലഘൂകരിച്ച് കെ.എസ്.ഇ.ബി. ഇനി മുതൽ ആനുകൂല്യത്തിനായി 200 രൂപയുടെ മുദ്രപ്പത്രത്തിന് പകരം വെള്ളക്കടലാസിലെ സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.ഉപകരണങ്ങളുടെ വാട്ടേജും ഉപയോഗിക്കുന്ന മണിക്കൂറുകളും കണക്കാക്കി അസിസ്റ്റന്റ് എൻജിനീയറാണ് പ്രതിമാസം ആവശ്യമായ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത്. ആദ്യഘട്ടത്തിൽ ആറ് മാസത്തേക്കാണ് സൗജന്യ ആനുകൂല്യം അനുവദിക്കുക. അതിനു ശേഷവും ജീവൻരക്ഷാ ഉപകരണങ്ങളുടെ സേവനം തുടരേണ്ടതുണ്ടെങ്കിൽ ഗവണ്മെന്റ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി ഇളവ് നീട്ടി നൽകുന്നതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles