തിരുവനന്തപുരം : ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂ എന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം. ലിജു.”പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം കൊടുക്കുക, ആ മദ്യം കഴിച്ച് അവർ പോയി വാഹനാപകടം ഉണ്ടാക്കുക, നിരവധി കുടുംബങ്ങൾ അനാഥമാവുക, അതിനെയെല്ലാം അവസരം ഒരുക്കിയാൽ ബാറുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും.നിയമം പാലിക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്. ബാറിൽ എത്തുന്നവരുടെ ആധാർ കാർഡോ മറ്റ് ഐഡി പ്രൂഫോ പരിശോധിക്കണം, എന്നിട്ടേ മദ്യം കൊടുക്കാവൂ. ഈ നിർദേശം അവർ പാലിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അവർ അനുഭവിക്കേണ്ടിവരും” – തൃശൂരിൽ വെച്ച് മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.23 വയസ്സാണ് മദ്യം വാങ്ങാനുള്ള പ്രായം. ഇത് കർശനമായി തന്നെ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രായപരിശോധനയിൽ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.






