spot_img
Sunday, November 1, 2026

നെടുമ്പാശ്ശേരി അപകടം; പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.



അങ്കമാലി: നെടുമ്പാശ്ശേരി വി.ഐ.പി റോഡിലെ അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിൽ രണ്ടാം വട്ടവും പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും, പരിശോധനകൾക്കും വിധേയമാക്കിയ ശേഷം വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതി തൃക്കാക്കര ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തു.മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച ഒന്നാംപ്രതി ആലപ്പുഴ ആലിശ്ശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി സ്വദേശികളായ രണ്ടാം പ്രതി പാലപ്പറമ്പിൽ നിനവ് (19), മൂന്നാം പ്രതി ജോയൽ (19), നാലാം പ്രതി അമീൻ (19) എന്നിവരാണ് കേസിലെ പ്രതികൾ.വിശദമായ ചോദ്യം ചെയ്യലിനും തുടർ അന്വേഷണത്തിനുമായി ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് അങ്കമാലി കോടതി വെള്ളിയാഴ്ച രണ്ട് ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കോടതി നൽകിയ കസ്റ്റഡി സമയം അവസാനിക്കുന്നതിനാലാണ് ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുമ്പായി പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിത്ഈ മാസം 11ന് പുലർച്ചെ 1.45നാണ് മിനി കൂപ്പർ ഇടിച്ച്‌ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞ നാടിനെ നടുക്കിയ അപകടമുണ്ടായത്. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മൂവരും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് നെടുമ്പാശ്ശേരി വി.ഐ.പി റോഡിലെ അത്താണി വാളേപ്പുറത്ത് അപകടത്തിൽ കന്നഡ സുള്ള്യ സ്വദേശി മുഹമ്മദ് ഇയാസ് (20), വയനാട് കൽപറ്റ സ്വദേശി കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശിനി എം. പി. ഗോപിക (22) എന്നിവരാണ് മരിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles