കൊച്ചി : ദീപാവലിക്ക് മുമ്പായി രാജ്യത്ത് വാണിജ്യവിഭാഗത്തിൽ പെട്ട പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 12.50 രൂപയാണ് വർധിച്ചത്. 2840 രൂപയാണ് പുതിയ വില. അതേസമയം, ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിൻഡറിന് വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഞായറാഴ്ച മുതൽ നിലവിൽവന്നു.തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടുന്നത്. ഉത്സവകാലത്ത് വില കൂട്ടിയത് വ്യാപാരികളെയും ആശങ്കയിലാക്കുന്നുണ്ട്. റെസ്റ്ററന്റുകൾക്കാണ് പ്രധാനമായി വിലവർധന തിരിച്ചടിയാകുന്നത്. പാചകവാതകത്തിന്റെ വില കൂടുന്നത് ഭക്ഷണത്തിന്റെ ചെലവും വർധിപ്പിക്കാം. ആ രീതിയിൽ സാധാരണക്കാരേയും വിലവർധന പരോക്ഷമായി ബാധിക്കും. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇനേരത്തേ ഒക്ടോബറിലും സെപ്റ്റംബറിലും പാചകവാതകവില വർധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് സെപ്റ്റംബറിൽ 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയുമാണ് വർധിപ്പിച്ചത്. അതിന് മുമ്പ് മേയിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപ കൂട്ടിയിരുന്നു.രാജ്യത്തെ പ്രധാന നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധന. ഡൽഹിയിൽ പുതിയ വില 2,820 രൂപയാണ്.






