spot_img
Monday, November 2, 2026

വാഹന നികുതി കുടിശ്ശികക്കാർക്ക് ആശ്വാസം; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2027 മാർച്ച് 31 വരെ.



മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ആശ്വാസമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (വൺ ടൈം സെറ്റിൽമെന്റ്). 2026 മാർച്ച് 31-ന് നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാല് വർഷത്തെ നികുതി കുടിശ്ശികയുടെ പിഴയും പലിശയും ഉൾപ്പെടെയുള്ള തുകയുടെ 40 ശതമാനം മാത്രം അടച്ചാൽ മതിയാകും. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനം അടച്ചാൽ മതി. ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽനിന്നും പൂർണ്ണ ഇളവ് ലഭിക്കും.റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും കുടിശ്ശിക തുകയോടൊപ്പം കളക്ഷൻ ചാർജുകൾ അടച്ച് നടപടികൾ അവസാനിപ്പിക്കാം. മോഷണം പോയതോ പൊളിച്ചുവിറ്റതോ പൂർണ്ണമായി നശിച്ചതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ പരിശോധനയ്ക്കുശേഷം ഭാവിയിലെ നികുതി ബാധ്യതയിൽനിന്ന് ഒഴിവാകാനും അവസരമുണ്ട്.അതേസമയം, പദ്ധതി പ്രകാരം ഇളവ് നേടുന്നവർ തുടർന്നുള്ള നികുതി കൃത്യമായി അടയ്ക്കണം. വീണ്ടും കുടിശ്ശിക വരുത്തിയാൽ ഭാവിയിൽ നികുതി ഇളവുകൾ ലഭിക്കില്ല. നികുതി ബാധ്യത ഒഴിവാക്കിയ വാഹനം പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ ഒന്ന് മുതലുള്ള മുഴുവൻ നികുതിയും പിഴയും പലിശയും സഹിതം അടയ്ക്കേണ്ടിവരും.ഇത്തരമൊരു നികുതി ഇളവ് ഭാവിയിൽ വീണ്ടും ലഭിക്കില്ലെന്നും വ്യവസ്ഥകളിൽ വ്യക്തമാക്കുന്നു. **2027 മാർച്ച് 31 വരെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി.** അർഹരായ വാഹന ഉടമകൾ സമയപരിധിക്കുള്ളിൽ പദ്ധതി പ്രയോജനപ്പെടുത്തണം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles