spot_img
Monday, November 2, 2026

കടലുണ്ടി പബ്ലിക്ക് ലൈബ്രറിക്ക് പുതിയ കെട്ടിടം.



കടലുണ്ടി : കടലുണ്ടി പബ്ലിക്ക് ലൈബ്രറി പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും വിപുലമായ സൗകര്യങ്ങളോടെ കടലുണ്ടി ലെവൽ ക്രോസിലെ ദേവ് ആർക്കേഡിലാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്.കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു.കവി പ്രദീപ് രാമനാട്ടുകര മുഖ്യാതിഥിയായി.ലൈബ്രറി പ്രസിഡൻറ് പ്രദീപ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇകടലുണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.രമേശൻ, വാർഡ് മെമ്പർ അഡ്വ:പി.വി. മുഹമ്മദ് ഷാഹിദ്, എഴുത്തുകാരൻ ഡോ:ശരത് മണ്ണൂർ, ഡോ:എം.വി. ഷിയാസ് മുഹമ്മദ്, റജീന പുറക്കാട്ട്, പി.വി.ഷംസുദ്ദീൻ, ലൈബ്രറി സെക്രട്ടറി യൂനുസ് കടലുണ്ടി, വെൺമണി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.കവി പ്രദീപ് രാമനാട്ടുകര, എഴുത്തുകാരി റജീന പുറക്കാട്ട് എന്നിവർ ചടങ്ങിൽ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി.അയ്യായിരത്തിലധികം പുസ്തകങ്ങളും വിവിധ ദിനപ്പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമുള്ള കടലുണ്ടി പബ്ലിക് ലൈബ്രറിയിൽ വായനക്കാർക്ക് ഇതോടെ ഏറെ സൗകര്യങ്ങളാവുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles