spot_img
Monday, November 2, 2026

സംസ്ഥാനത്ത് സ്കൂൾ വാഹനങ്ങളിൽ പൊലീസിന്റെ മിന്നൽ പരിശോധന: മദ്യപിച്ച് വണ്ടിയോടിച്ച 21 ഡ്രൈവർമാർ പിടിയിൽ.



തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കേരള പോലീസ് നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിലായി. ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 5 മണി മുതൽ 8 മണി വരെയായിരുന്നു പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവ്.സംസ്ഥാനത്തൊട്ടാകെ 4,504 സ്കൂൾ ബസുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് (അഞ്ച് കേസുകൾ വീതം). കോട്ടയത്ത് മൂന്ന് കേസുകളും കണ്ണൂരിൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇതിനുപുറമേ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും കണ്ടെത്തി.മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ റോഡ് അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്നുണ്ടെന്നും വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന കർശനമായി തുടരുമെന്നും ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ വ്യക്തമാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles