വീട് നിർമ്മാണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും ഹാജരാക്കണം. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളാണ് പ്രധാനമായും ആവശ്യമായിട്ടുള്ളത്.കൂടാതെ, നിലവിലെ വീട് വാസയോഗ്യമല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറുടെ സാക്ഷ്യപത്രം, പ്രകൃതിദുരന്തത്തിൽ വീട് നശിച്ചിട്ടുണ്ടെങ്കിൽ റവന്യൂ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. മുൻപ് ഭവനനിർമാണത്തിന് ധനസഹായം ലഭിച്ചിട്ടുണ്ടോ എന്നതും സ്വന്തമായി വാസയോഗ്യമായ വീടുണ്ടോ എന്നതും സംബന്ധിച്ച തദ്ദേശസ്ഥാപനത്തിന്റെ സാക്ഷ്യപത്രവും ആവശ്യമാണ്.അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രധാന രേഖകൾ:* തഹസിൽദാർ നൽകുന്ന മൂന്ന് വർഷത്തിൽ കാലാവധി കഴിയാത്ത ജാതി സർട്ടിഫിക്കറ്റ്.* വില്ലേജ് ഓഫീസിൽ നിന്നുള്ള ഒരു വർഷത്തിൽ കാലാവധി കഴിയാത്ത വരുമാന സർട്ടിഫിക്കറ്റ്.* ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ്.* അപേക്ഷകന്റെയും പങ്കാളിയുടെയും റേഷൻ കാർഡ്, ആധാർ കാർഡ് പകർപ്പുകൾ.* വീട് വാസയോഗ്യമല്ലെങ്കിൽ LSGD/PWD അസിസ്റ്റന്റ് എൻജിനീയറുടെ സാക്ഷ്യപത്രം.* പ്രകൃതിദുരന്തത്തിൽ വീട് നശിച്ചെങ്കിൽ ബന്ധപ്പെട്ട വകുപ്പിന്റെ സാക്ഷ്യപത്രം.* മുൻപ് ഭവനനിർമാണ ധനസഹായം ലഭിച്ചിട്ടില്ലെന്നോ ലഭിച്ചിട്ടുണ്ടെന്നോ വ്യക്തമാക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ സാക്ഷ്യപത്രം.* ക്ലേശ ഘടകങ്ങൾ തെളിയിക്കുന്ന ആധികാരിക രേഖകൾ.* അപേക്ഷകനും പങ്കാളിക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലെന്ന സാക്ഷ്യപത്രം.* മേൽവിലാസമോ ഭൂമിയോ മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലാണെങ്കിൽ അവിടെ നിന്നുള്ള ബന്ധപ്പെട്ട ഭവന/ഭൂമി സാക്ഷ്യപത്രങ്ങളും ഹാജരാക്കണം..






