spot_img
Wednesday, November 4, 2026

ലോകകപ്പ് ചാമ്പ്യൻഷിപ്പ് മോതിരം സ്വന്തമാക്കി മുക്കം സ്വദേശി.



കോഴിക്കോട്: ലോകകപ്പിന്റെ പ്രത്യേക ചാമ്പ്യൻഷിപ്പ് മോതിരം മുക്കം അഗസ്ത്യൻമുഴി സ്വദേശിയും വ്യവസായിയുമായ സുകുമാരൻ ഇരുളുന്നുമ്മൽ സ്വന്തമാക്കി. ഫിഫ ആകെ 2026 മോതിരങ്ങളാണ് ഇതിനായി നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 30 മോതിരങ്ങൾ വിജയിച്ച ടീമിനുള്ളതും, ബാക്കി 1996 മോതിരങ്ങൾ ഫുട്ബോൾ ആരാധകർക്കുള്ളതുമാണ്. ഈ 2026 മോതിരങ്ങളിൽ നൂറാമത്തെ മോതിരമാണ് സുകുമാരൻ സ്വന്തമാക്കിയത്.പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ മോതിരത്തിൽ ലോകകപ്പ് ട്രോഫിയുടെ രൂപവുമുണ്ട്. കായികപ്രേമിയായ സുകുമാരൻ റഷ്യയിലും ഖത്തറിലും നടന്ന ലോകകപ്പ് കാണാൻ പോയിട്ടുണ്ട്. റഷ്യ, ഖത്തർ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരങ്ങളിൽ ഉപയോഗിച്ച ഒഫിഷ്യൽ പന്തുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles