തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ കുഴൽക്കിണർ നിർമ്മാണ ഏജൻസികളും യൂണിറ്റുകളും ഭൂജല അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദേശം നൽകി.സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലാത്ത നിർമാണ യൂണിറ്റുകൾ ഉപയോഗിച്ച് കുഴൽക്കിണർ, ട്യൂബ് വെൽ, ഫിൽറ്റർ പോയിന്റ് വെൽ എന്നിവ നിർമ്മിച്ചാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. കൂടാതെ, നിയമലംഘനം നടത്തുന്ന യൂണിറ്റുകളുടെ യന്ത്രസാമഗ്രികൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.പൊതുജനങ്ങൾ കുഴൽക്കിണറോ അനുബന്ധ നിർമ്മാണങ്ങളോ നടത്തുമ്പോൾ കരാറുകാരന് സാധുവായ ഭൂജല അതോറിറ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.






