ന്യൂഡൽഹി : പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വീണ്ടും അവസരം നൽകി. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന, നാഗാലാണ്ട് എന്നീ 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് എ,എസ്,ഡി,ഡി (ആബ്സന്റ്, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ്) പട്ടികയിൽ ഉൾപ്പെടുത്തി നീക്കം ചെയ്തവർക്കാണ് വീണ്ടും അവസരം ലഭിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദ്ദേശം നൽകി.വോട്ടർമാർക്ക് വിവരങ്ങൾ എളുപ്പത്തിൽ അറിയുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ താഴെ പറയുന്ന നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്.






