കോഴിക്കോട്: നാല് വയസ്സുകാരിയുടെ കൈവിരലിൽ കുടുങ്ങിയ മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റി മാവൂർ അഗ്നിരക്ഷാസേനാംഗങ്ങൾ.കുളിമാട് സ്വദേശിയായ കുട്ടിയുടെ കൈവിരലിലാണ് മോതിരം കുടുങ്ങിയത്. തുടർന്ന് കുടുംബം മാവൂർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ മുൻവൂർ ഉസ്മാൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിവേക്, ജയേഷ്, സുജിത്, നിഖിൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.കുട്ടിയുടെ കൈവിരലിൽ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി കുട്ടിക്ക് ആശ്വാസം പകർന്നു.രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ മുനവർ ഉസ്മാൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിവേക്, ജയേഷ്, സുജിത്, നിബിൽ എന്നിവർ നേതൃത്വം നൽകി.






