spot_img
Wednesday, November 11, 2026

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നു മുതൽ; സ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 26ന് തുടങ്ങും.



തിരുവനന്തപുരം:സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് ഒന്നു മുതൽ 30 വരെയും ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് രണ്ടു മുതൽ 30 വരെയും നടത്താൻ ധാരണയായി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി (QIP) യോഗത്തിലാണ് പരീക്ഷാ തീയതികൾ സംബന്ധിച്ച് തീരുമാനമായത്. പരീക്ഷകളുടെ കരട് ടൈംടേബിളിനും യോഗം അംഗീകാരം നൽകിയിട്ടുണ്ട്.​എസ്.എസ്.എൽ.സി വിഭാഗത്തിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും, ഹയർ സെക്കൻഡറിയിൽ (പ്ലസ് വൺ, പ്ലസ് ടു) രണ്ട് പരീക്ഷകൾ ഒഴികെയുള്ളവയും രാവിലെയായിരിക്കും നടക്കുക.​സ്കൂളുകളിലെ വാർഷിക പരീക്ഷകൾ ഫെബ്രുവരി 26-ന് ആരംഭിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇല്ലാത്ത ദിവസങ്ങളിലായിരിക്കും മറ്റ് ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ക്രമീകരിക്കുക.ക്രിസ്മസ് പരീക്ഷകൾ ഡിസംബർ എട്ട് മുതൽ​സ്കൂളുകളിലെ അർധവാർഷിക (ക്രിസ്മസ്) പരീക്ഷകൾ ഡിസംബർ എട്ടിന് തുടങ്ങി 17-ന് അവസാനിക്കും. 18-ന് ക്രിസ്മസ് ആഘോഷങ്ങളോടെ സ്കൂളുകൾ അവധിക്കായി അടയ്ക്കും. ക്രിസ്മസ് അവധിക്ക് ശേഷം ഡിസംബർ 28-നായിരിക്കും സ്കൂളുകൾ വീണ്ടും തുറക്കുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles