spot_img
Wednesday, November 18, 2026

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം.



കോഴിക്കോട്: ബീച്ചിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നോർത്ത് ബീച്ചിലെ സ്റ്റേജിന്റെ ഭാഗത്ത് ഇന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. പ്രഭാതനടത്തത്തിന് എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ ഇവർ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. പ്രസവിച്ചതിനുശേഷം ഉപേക്ഷിക്കപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെ സിസിടിവി അടക്കം പരിശോധിച്ച് ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles