spot_img
Friday, November 20, 2026

ഒന്നാം തീയതിയിലെ ഡ്രൈ ഡേയ്‌ക്കെതിരെ മുഖ്യമന്ത്രി; ടൂറിസം മേഖലയ്ക്ക് എതിരെന്ന് നിലപാട്.



തിരുവനന്തപുരം: ഇംഗ്ലീഷ് മാസം ഒന്നിന് മദ്യവിൽപ്പന വിലക്കുന്ന ഡ്രൈ ഡേയ്‌ക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് എതിരെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അമ്പതിനായിരം രൂപ ഫീസടച്ച് ടൂറിസം മേഖലയിൽ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുവദിക്കുന്നതിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഇന്നലെ നടന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയുടെ ഈ നിലപാട്.ഒന്നാം തിയതിയിൽ ഇപ്പോൾ തന്നെ ടൂറിസം മേഖലയ്ക്ക് ഇളവുണ്ട്. നിശ്ചിത ഫീസടച്ച് ടൂറസം മേഖലയിലെ വിവിധ ഇവന്റുകളിൽ മദ്യം വിളമ്പാനുള്ള ഒരു ചട്ട ഭേദഗതി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം 50000 രൂപയാണ് ബാറുടമകൾ എക്‌സൈസിൽ അടക്കേണ്ടത്. എന്തിനാണ് 50000 രൂപ ഈടാക്കുന്നത് എന്ന ചോദ്യമാണ് നിയമസഭയിലെ സബ്ജറ്റ് കമ്മിറ്റി യോഗത്തിൽ ഇന്നലെ മുഖ്യമന്ത്രി ഉന്നയിച്ചത്.മുഖ്യമന്ത്രി തന്നെ അധ്യക്ഷനായ സബ്ജറ്റ് കമ്മിറ്റിയാണ് ധനകാര്യ വകുപ്പിന്റേത്. യോഗത്തിൽ മദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തപ്പോഴാണ് നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഒന്നാം തിയതി മദ്യം വിലക്കുമ്പോൾ മാര്യേജ്, ഇവന്റ്, കോൺഫറൻസ് തുടങ്ങിയ ഉൾപ്പെടുന്ന മൈസ് ടൂറിസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles