കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ വകുപ്പുകളിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026 ഒക്ടോബർ 30 ന് പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റിലാണ് വിജ്ഞാപനം ഉൾപ്പെടുത്തിയിരിക്കുന്നത്. വിജ്ഞാപനം: കാറ്റഗറി നമ്പർ, തസ്തികയുടെ പേര്, വകുപ്പ് എന്നീ ക്രമത്തിൽ *കാറ്റഗറി നമ്പർ* 162/2026 – ( ജനറൽ വിഭാഗം)- ലബോറട്ടറി അസിസ്റ്റന്റ് (ഡയറി/സി.എഫ്.പി), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.*കാറ്റഗറി നമ്പർ* 163/2026 – ( സൊസൈറ്റി വിഭാഗം), ലബോറട്ടറി അസിസ്റ്റന്റ് (ഡയറി/സി.എഫ്.പി), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.*കാറ്റഗറി നമ്പർ* 164/2026 – അറ്റൻഡർ (പട്ടികവർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം), ട്രാവൻകൂർ-കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്*കാറ്റഗറി നമ്പർ* 165/2026 – അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (എൻ.സി.എ. മുസ്ലിം), മെഡിക്കൽ വിദ്യാഭാസ വകുപ്പ്.*കാറ്റഗറി നമ്പർ* 166/2026 – അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (എൻ.സി.എ. എൽ.സി/എ.ഐ.), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്.*കാറ്റഗറി നമ്പർ* 167/2026 – അസിസ്റ്റന്റ് പ്രൊഫസർ ഇൻ പത്തോളജി (രണ്ടാം എൻ.സി.എ. ധീവര), മെഡിക്കൽ വിദ്യാഭാസ വകുപ്പ്.*കാറ്റഗറി നമ്പർ* 168/2026 – അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (പട്ടികജാതി), മെഡിക്കൽ വിദ്യാഭാസ വകുപ്പ്. *കാറ്റഗറി നമ്പർ* 169/2026 – അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി (ഒന്നാം എൻ.സി.എ., ധീവര), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് .*കാറ്റഗറി നമ്പർ* 170/2026 – സി.എസ്.ആർ ടെക്നീഷ്യൻ ഗ്രേഡ് II / സ്റ്റെറിലൈസേഷൻ ടെക്നീഷ്യൻ ഗ്രേഡ് II (നാലാം എൻ.സി.എ. പട്ടികജാതി) ,മെഡിക്കൽ വിദ്യാഭാസ വകുപ്പ്*കാറ്റഗറി നമ്പർ* 171/2026 – സി.എസ്.ആർ ടെക്നീഷ്യൻ ഗ്രേഡ് II / സ്റ്റെറിലൈസേഷൻ ടെക്നീഷ്യൻ ഗ്രേഡ് II (നാലാം എൻ.സി.എ. എൽ.സി/എ.ഐ.), മെഡിക്കൽ വിദ്യാഭാസ വകുപ്പ് *കാറ്റഗറി നമ്പർ* 172/2026 – പോലീസ് കോൺസ്റ്റബിൾ (ട്രെയിനി), ആംഡ് പോലീസ് ബറ്റാലിയൻ (ഒന്നാം എൻ.സി.എ. എൽ.സി/എ.ഐ.), കേരള പോലീസ് വകുപ്പ്*കാറ്റഗറി നമ്പർ* 173/2026 –എൽ.ഡി. ടൈപ്പിസ്റ്റ് / ക്ലർക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടന്മാർക്ക് മാത്രം, രണ്ടാം എൻ.സി.എ. പട്ടികജാതി), സൈനിക ക്ഷേമ വകുപ്പ്.ഉദ്യോഗാർഥികൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കണം. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ രണ്ട് അർധരാത്രി 12 ന്. യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും പി.എസ്.സി വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.






