spot_img
Saturday, November 21, 2026

എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ടിലേക്ക് എല്ലാവരും കൈകോർക്കണം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.



കോഴിക്കോട്: പരസ്പരം സഹായിക്കാനാണ് എല്ലാ മതങ്ങളും പ്രോത്സാഹിപ്പിക്കുന്നതെന്നും എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിതരായ കുഞ്ഞുങ്ങളെ സഹായിക്കാൻ മുഴുവൻ ജനങ്ങളും മുന്നോട്ടുവരണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഏതൻ, ഡേവിഡ്, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ടുമായി ബന്ധപ്പെട്ട് കാരന്തൂർ മർകസിലെത്തിയ ചികിത്സാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി സമാഹരിക്കുന്ന അൻപത് കോടി രൂപയുടെ ഫണ്ട് എത്രയും വേഗം പൂർത്തീകരിക്കാൻ എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് കാന്തപുരം അഭ്യർത്ഥിച്ചു. ചികിത്സാ കമ്മിറ്റിക്ക് എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം ഉറപ്പുനൽകി. ഇതുവരെ നൽകിയ പിന്തുണയ്ക്കും സഹായങ്ങൾക്കും ചികിത്സാ കമ്മിറ്റി ഭാരവാഹികളും കുട്ടികളുടെ പിതാവും കാന്തപുരം ഉസ്താദിനോട് നന്ദി അറിയിച്ചു.കല്ലുരുട്ടി സെന്റ് തോമസ് ചർച്ച് വികാരി ഫാദർ സിബിൻ കിളിയൻപറമ്പിൽ, ചികിത്സാ കമ്മിറ്റി ജനറൽ കൺവീനറും മുക്കം നഗരസഭാ കൗൺസിലറുമായ അനീഫ് മുഹമ്മദ്, കുട്ടികളുടെ പിതാവ് പി.ഡി. അരുൺ, മുത്തച്ഛൻ വർഗീസ്, സലീം മടവൂർ, ബാദ്ഷാ സഖാഫി, മർകസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ജോയിന്റ് ഡയറക്ടർ കെ.കെ. ഷമീം, ബേബി മഞ്ചേരിൽ, ആൽബിൻ മഞ്ചേരിൽ എന്നിവരടങ്ങുന്ന സംഘമാണ് മർകസിലെത്തിയത്. സംഘം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസിയെയും സന്ദർശിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles