കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും തുടർപരിചരണത്തിനുമായി കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മറ്റി സമാഹരിച്ച 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. സംസ്ഥാന ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് കല്ലുരുട്ടിയിൽ പ്രവർത്തിക്കുന്ന ധനസഹായ കമ്മറ്റി ഓഫീസിൽ നേരിട്ടെത്തി തുകയുടെ ചെക്ക് ഭാരവാഹികൾക്ക് കൈമാറി.ദുർലഭമായ ജനിതക രോഗമായ എസ്.എം.എ ബാധിതരായ കുട്ടികൾക്ക് ഉയർന്ന ചികിത്സാ ചെലവ് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും ചേർന്ന് തുക സമാഹരിച്ചത്. ചെക്ക് കൈമാറ്റ ചടങ്ങിൽ ജില്ലാ കമ്മറ്റി നേതാക്കളും ധനസഹായ കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു.






