യുഎഇ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ പതിമൂന്ന് പേർ മരിച്ചു. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് വഴി ഒമാനിലേക്ക് വിസ മാറ്റാൻ പോയവരാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അൽ വതൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നൽ യാത്ര ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെയായിരുന്നു അപകടം എന്നാണ് വിവരം. 11 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ട് പേർക്ക് ആശുപത്രിയിൽ വച്ച് ജീവൻ നഷ്ടമായി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് വഴി ഒമാനിലേക്ക് വിസ മാറ്റാൻ പോയവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. 41യാത്രക്കാരിൽ ഭൂരിഭാഗവും മലയാളികൾ ആയിരുന്നു. മരിച്ചവരിൽ മലയാളികൾ ഉണ്ടെന്നാണ് വിവരം.ഇന്ത്യക്കാർ മരിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. 800 46342 എന്ന ഹെല്പ്ലൈൻ നമ്പറിൽ കോൺസലേറ്റിന്റെ സഹായങ്ങൾ തേടാം. പരുക്കേറ്റവരെ ആശൂപത്രയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.രണ്ട് ആഴ്ച മുൻപ് ഫുജൈറയിലുണ്ടായ അപകടത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇരുപത്തിലധികം വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിന് കരണം ഡ്രൈവർ ഉറങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് ജാഗ്രത നിർദേശം വീണ്ടും നൽകി.മഴയും മഞ്ഞും നേരിടാൻ സജ്ജരായിരിക്കണമെന്ന് ആണ് നിർദേശം.






