spot_img
Friday, April 24, 2026

വെട്ടിയ പ്രതിയെ മല്‍പ്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി എസ് ഐ/Video



നൂറനാട്:സ്‌കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള്‍ ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിച്ചു. വെട്ടേറ്റിട്ടും പരുക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ്‌ഐ വി ആര്‍ അരുണ്‍ കുമാറിന് (37) നേരെയാണ് ആക്രമണമുണ്ടായത്.

ഈ വീഡിയോ കാണുന്നതിന് ലിങ്കിൽ ക ചെയ്യുക

https://youtu.e/cuGPvLPmgGk

നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്‌കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്‌കൂട്ടര്‍ സൈഡിൽ വച്ച് നിൽക്കുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles