spot_img
Wednesday, November 25, 2026

സ്വർണ്ണവില പവന് 2,360 രൂപ കുറഞ്ഞു



കൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം. 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായി. ഇന്നലെ 115 രൂപ ഗ്രാമിന് വർധിച്ചിരുന്നു . ഒരു പവന് 91360 രൂപയാണ് ഇന്നത്തെ വില.18 കാരറ്റിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയായി. പവന് 74,760 രൂപയാണ് ഇന്നത്തെ വില.14 കാരറ്റിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 7,315 രൂപയിലെത്തി. പവന് 58,520 രൂപയാണ്. 9 കാരറ്റിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 4,720 രൂപയും പവന് 37,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.പശ്ചിമേഷ്യന്‍ സംഘര്‍ഷമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ പ്രശ്‌നസങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.അതേസമയം, സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ ആഗോള വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും അലയൊലികളുണ്ടാക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles