spot_img
Wednesday, November 25, 2026

വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണ നടത്തി.



താമരശ്ശേരി : വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാരത്ത് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ധർണ ഉദ്ഘാടനം ചെയ്തു.നിർദ്ദിഷ്ട ബദൽ പാതയായ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ റോഡിന്റെ ഡി.പി.ആർ (DPR) നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിലൂടെ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതുവരെ ബഹുജന കൂട്ടായ്മയോടെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമിതി മുന്നറിയിപ്പ് നൽകി.ചടങ്ങിൽ ജി.ജി.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജോജിൻ ടി. ജോയ്, അമീർ മുഹമ്മദ് ഷാജി, ബാബു കൈലാസ്, അഷ്റഫ് മൂത്തേടത്ത്, എ.വി.എം. കബീർ, മാണിയോത്ത് മൂസ ഹാജി, റഫീഖ് മാലിക, എം. ബാബുമോൻ, മനാഫ് കാപ്പാട്, വി. സുനിൽകുമാർ, കെ.ടി. വിനോദൻ, കെ.എം. ഹനീഫ, കെ.പി. മൊയ്തീൻ കോയ ഹാജി, പി.ടി.എ. ലത്തീഫ്, എ.കെ. മൻസൂർ, എം.കെ. ഗംഗാധരൻ നായർ, രാജൻ കാന്തപുരം, ഷംസുദ്ദീൻ കമ്മന, നാസർ മാവൂരാൻ, എം.കെ. ഇഖ്ബാൽ, മുജീബ് ഈങ്ങാമ്പുഴ, മൊയ്തു മുട്ടായി, ഉസ്മാൻ മുസ്ലിയാർ, ഗിരീഷ് തേവള്ളി, ഷക്കീർ ഹുസൈൻ, ഷംസു എളേറ്റിൽ, സരസ്വതി എന്നിവർ പ്രസംഗിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles