spot_img
Thursday, November 26, 2026

താമരശ്ശേരി ചുരം ആറാം വളവിൽ ടാങ്കർ ലോറി തകരാറിലായി; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു



താമരശ്ശേരി ചുരം ആറാം വളവിൽ ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. ലോറി റോഡിൽ നിന്ന് നീക്കം ചെയ്യുന്നത് വരെ ഇരുചക്ര വാഹനങ്ങൾ ഒഴികെ മറ്റ് യാതൊരു വാഹനങ്ങൾക്കും ഇതുവഴി കടന്നുപോകാൻ സാധിക്കില്ല.​ഗതാഗതക്കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾ യാതൊരു കാരണവശാലും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഡ്രൈവർമാർ കൃത്യമായി ലൈൻ പാലിച്ച് തങ്ങളുടെ വാഹനങ്ങൾ ചുരത്തിൽ ഒതുക്കി നിർത്തേണ്ടതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles