spot_img
Tuesday, August 25, 2026

ഫുട്ബോൾ ഉരുണ്ടു വന്ന് ബൈക്കിൽ തട്ടി: നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും വീണ യുവതി മരിച്ചു.



മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതി മരിച്ചു. തൃക്കലങ്ങോട് 32-ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ടെ ഒതായി വെള്ളച്ചാലിൽ വെച്ചാണ് അപകടം. വിവാഹ വീട്ടില്‍ നിന്നും കാരക്കുന്നുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒതായി കിഴക്കേത്തല വെള്ളച്ചാലിൽ വെച്ചാണ് ഫാത്തിമ അപകടത്തിൽപ്പെട്ടത്.

റോഡരികിൽകളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഫുട്‌ബോൾ റോഡിലേക്ക് വന്ന് വീഴുകയും ഇത് ബൈക്കിൽ തട്ടുകയായിരുന്നു. പന്തില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇതോടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന ഫാത്തിമ റോഡിലേക്കും ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവർ റോഡരികിലേക്കും തെറിച്ച് വീണു.

റോഡിലേക്ക് വീണ് ഫാത്തിമയുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങുകയായിരുന്നു.കൂടെ സഞ്ചരിച്ചിരുന്ന സഹോദരനും കുട്ടികൾക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles