spot_img
Friday, June 12, 2026

പഴനിയില്‍ പോകാൻ നേര്‍ച്ചക്കാശ് ചോദിച്ചെത്തി; 10-ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച നിയമ വിദ്യാർഥി പിടിയിൽ



തിരുവനന്തപുരം: പഴനിയിൽ പോകാനുള്ള നേർച്ച കാശിനു എത്തിയ ആൾ വീട്ടിൽ തനിച്ചുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ച കേസില്‍ നിയമ വിദ്യാർത്ഥി പിടിയിൽ.  സിവിൽ സർവീസ് പഠിക്കുന്ന ഇയാൾ അത് വിജയിക്കാൻ പഴനിയിലേക്ക് 1001 രൂപ നേർച്ച കാശ് ചോദിച്ച് ഇറങ്ങിയപ്പോഴാണ് കുട്ടിക്ക് നേരെ അതിക്രമം നടത്തിയത് എന്ന് പൊലീസ് അറിയിച്ചു. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം ജി രാജ് (35) ആണ് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പുറത്ത് വിട്ട പ്രതിയുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ തൃശൂർ അയ്യന്തോളിലെ സർക്കാര്‍ ലോ കോളേജിലെ നിയമ വിദ്യാർത്ഥി എന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം സിവിൽ സർവീസിന് പരിശീലിക്കുന്ന പ്രതി വിജയിക്കാൻ വേണ്ടി 1001 രൂപ നേർച്ച കാശ് നാട്ടുകാരിൽ നിന്ന് ശേഖരിച്ച് പഴനിയിൽ പോകാനുള്ള ശ്രമത്തില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി ആണ് പ്രതിയെ പിടികൂടിയത്. അഞ്ചാലുംമൂട് സി ഐ ദർമജിത്ത്, വഞ്ചിയൂർ സി ഐ ഡിബിൻ, വഞ്ചിയൂർ എസ് ഐ വിനീത, ഹാർഷകുമാർ, സിപിഒമാരയ രാജേഷ്, ജോസ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തലസ്ഥാനത്ത് പട്ടാപ്പകൽ നടന്ന ആക്രമണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.  ഹോളി ഏഞ്ചൽസ് സ്കൂളിന് സമീപമാണ് സംഭവം നടന്നത്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. മോഡല്‍ പരീക്ഷയായതിനാല്‍ വീട്ടിൽ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. 

ഉച്ചയ്ക്ക് 12:30 മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്‍റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊരു തട്ടത്തിൽ കുറെ ഭസ്മവും ഉണ്ടായിരുന്നു.  പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടി, ഇയാൾ നെറ്റിയിൽ കുറി തൊടാനെന്ന ഭാവത്തിൽ അടുത്ത് വന്നപ്പോൾ പുറത്തിറങ്ങാൻ ആവശ്യപെട്ടു. പൊടുന്നനെ ഇയാൾ പെണ്‍കുട്ടിയുടെ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിച്ചു. ആദ്യം ഒന്ന് പേടിച്ച പെണ്‍കുട്ടി പക്ഷേ ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles