spot_img
Monday, July 20, 2026

യൂട്യൂബില്‍ ഇനി ഈ രീതിയില്‍ പരസ്യം കാണിക്കില്ല, പകരം മറ്റ് വഴികള്‍



വീഡിയോകളില്‍ ചില പരസ്യങ്ങള്‍ കാണിക്കുന്ന രീതിയില്‍ യൂട്യൂബ് മാറ്റം കൊണ്ടുവരുന്നു. ഏപ്രില്‍ ആറ് മുതല്‍ വീഡിയോകളില്‍ കാണിച്ചിരുന്ന ‘ ഓവര്‍ലേ ആഡുകള്‍’ യൂട്യൂബ് ഒഴിവാക്കും. വീഡിയോകള്‍ക്ക് മുകളില്‍ ബാനര്‍ പോലെ കാണിച്ചിരുന്ന പരസ്യങ്ങളാണ് ഓവര്‍ ലേ ആഡുകള്‍.കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ഈ പരസ്യ പ്രദര്‍ശന രീതി കാഴ്ചക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് മാറ്റം. മൊബൈല്‍ ഫോണ്‍ പതിപ്പില്‍ നിന്ന് നേരത്തെ തന്നെ ബാനര്‍ പരസ്യങ്ങള്‍ ഒഴിവാക്കിയിരുന്നു. പകരം വീഡിയോകളുടെ തുടക്കത്തിലും ഇടയ്ക്കും വീഡിയോയുടെ അവസാനവും കാണിക്കുന്ന പരസ്യങ്ങള്‍ മാത്രമാക്കി മാറ്റി. ചില വീഡിയോകള്‍ മുഴുവന്‍ കാണേണ്ടവയും ചിലത് സ്‌കിപ്പ് ചെയ്യാന്‍ സാധിക്കുന്നവയും ആണ്

അതേസമയം, ഈ നീക്കം യൂട്യബ് ക്രിയേറ്റര്‍മാരെ കാര്യമായി ബാധിക്കില്ലെന്ന് കമ്പനി പറഞ്ഞു. എന്നാല്‍ ഓവര്‍ലേ ആഡുകള്‍ക്ക് പകരം മറ്റ് രീതികളിലേക്ക് മാറുമെന്ന് കമ്പനി പറഞ്ഞു. എന്നാല്‍ അവ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയില്ല.എന്തായാലും, 2023 ഏപ്രില്‍ ആറ് മുതല്‍ ഓവര്‍ ലേ ആഡുകള്‍ വീഡിയോകളില്‍ ചേര്‍ക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കില്ല



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles