spot_img
Wednesday, October 7, 2026

യാത്ര പോകുന്ന വിവരം ‘പോൽ ആപ്പിലൂടെ’ അറിയിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്



അവധിക്കാലമാണ്. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്ന വിവരം സോഷ്യൽ മീഡിയ വഴി പരസ്യമാക്കുന്നത് അത്ര സുരക്ഷിതമല്ല. വീട് പൂട്ടി യാത്ര പോകുമ്പോൾ നിങ്ങൾക്ക് ആ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം.കൂടാതെ ഇക്കാര്യങ്ങളും ശ്രദ്ധിക്കുക…

📢 യാത്ര പോകുന്ന ദിവസങ്ങളിൽ പാൽ പത്രം തുടങ്ങിയവ വേണ്ട എന്ന് ബന്ധപ്പെട്ടവരെ അറിയിക്കുക.

📢 പുറത്തുള്ള ലൈറ്റുകൾ എപ്പോഴും കത്തിച്ചിടാതിരിക്കാൻ ശ്രദ്ധിക്കുക. രാത്രി ലൈറ്റ് ഇടാൻ അയൽക്കാരെയോ ബന്ധുക്കളെയോ ഏർപ്പാട് ചെയ്യുകയോ സെൻസർ ലൈറ്റുകൾ ഉപയോഗിക്കുകയോ ചെയ്യാം.

📢 യാത്ര പോകുമ്പോൾ അടച്ചിട്ട വീട്ടിൽ സ്വർണ്ണം പണം എന്നിവ സൂക്ഷിക്കാതിരിക്കുക.

#keralapolice



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles