spot_img
Saturday, August 29, 2026

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി



കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്.നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശ്രീരാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത്. കേസിൽ 304 പ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. അമിതവേഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായാണ് വിവരം.അതേസമയം, അപകടസമയത്ത് ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെ കേസില്‍ നിന്ന് കോടതി ഒഴിവാക്കി. അവര്‍ നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷന്‍ കോടതി അംഗീകരിക്കുകയായിരുന്നു.

2019-ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് കെ.എം. ബഷീര്‍ മരിച്ചത്. കേസിൽ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles