spot_img
Friday, August 28, 2026

പായ്‌വഞ്ചിയാത്രയിൽ ചരിത്രമെഴുതി അഭിലാഷ് ടോമി



സമുദ്രസാഹസികതയിൽ ചരിത്രംകുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. പായ്‌വഞ്ചിയിൽ ലോകംചുറ്റുന്ന ഗോൾഡൻ ഗ്ളോബ് റേസിൽ, 236-ാം ദിവസം യാത്ര പൂർത്തിയാക്കിയ അഭിലാഷ് ശനിയാഴ്ച രാവിലെ ഫ്രാൻസിൽ തീരത്തിറങ്ങി.എവിടെയും നിർത്താതെ പായ്‌വഞ്ചിയിൽ ലോകംചുറ്റുന്ന ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരനായി.

2022 സെപ്‌റ്റംബർ നാലിന് ഫ്രാൻസിലെ ലെ-സബ്ലെ ദെലോൻ തുറമുഖത്തുനിന്ന് തുടങ്ങിയ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും എടുത്ത‌ാണ് 48,000 കിലോമീറ്റർ സഞ്ചരിച്ച് ശനിയാഴ്ച തീരമണഞ്ഞത്. ദക്ഷിണാഫ്രിക്കക്കാരിയായ ക്രിസ്റ്റൻ ന്യൂഷിഫർ ഒന്നാംസ്ഥാനക്കാരിയായി വ്യാഴാഴ്ച അർധരാത്രി തീരത്തെത്തിയിരുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ റിട്ട. ലഫ്റ്റനന്റ് കമാൻഡർ വി.സി. ടോമിയുടെയും വൽസമ്മയുടെയും മകനാണ് അഭിലാഷ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles