spot_img
Friday, September 25, 2026

മരം മുറിക്കുന്നതിനിടെ വീണ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു



കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണെൻറയും സൗമിനിയുടെയും മകന്‍ ഷിജുവാണ് (43) മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീടിനുസമീപം മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആതിര. മക്കൾ: ദൃശ്യ, കൃഷ്ണ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles