spot_img
Wednesday, June 3, 2026

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്തെ പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു



മലപ്പുറം കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തീയിടരുതെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മുജീബ് അതൊന്നും ചെവിക്കൊള്ളാതെ ആക്രമണം നടത്തുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് പലവട്ടം ഓഫിസില്‍ കയറി ഇറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles