തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം നേടിയത് 2,15,770 പേർ. ഇതിൽ 1,21,049 സ്ഥിരം പ്രവേശനവും 94,721 പേർ താൽക്കാലിക പ്രവേശനവുമാണ് നേടിയത്. അലോട്ട്മെന്റ് ലഭിച്ചിട്ടും 23,740 പേർ പ്രവേശനം നേടിയില്ല. സ്പോർട്സ് ക്വോട്ടയിൽ അലോട്ട്മെന്റ് ലഭിച്ച 4827 പേരിൽ 2351 പേർ സ്ഥിരം പ്രവേശനവും 1420 താൽക്കാലിക പ്രവേശനവും നേടി. 1051 പേർ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല.
മെറിറ്റ് ക്വോട്ടയിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 23,740 സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് 26ന് പ്രസിദ്ധീകരിക്കുന്ന രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തും. തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച അലോട്ട്മെന്റുകൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.ഇവ ഉൾപ്പെടെയുള്ള സീറ്റുകളാണ് ഒഴിവുള്ള 23,740 സീറ്റുകൾ. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവുള്ള 62,305 സംവരണ സീറ്റുകൾ ജൂലൈ ഒന്നിന് നടത്തുന്ന മൂന്നാം അലോട്ട്മെന്റിൽ മെറിറ്റ് സീറ്റുകളാക്കി മാറ്റിനികത്തും






