spot_img
Saturday, September 5, 2026

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; ആരോഗ്യനില തൃപ്തികരം



കൊച്ചി: ഷൂട്ടിംഗിനിടെ പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കാലിലെ ലിഗമെന്റില്‍ കീ ഹോള്‍ ശ്‌സ്ത്രക്രിയയാണ് നടത്തിയത്. പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മറയൂരില്‍  വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് കാലില്‍ പരുക്കേറ്റത്. ഷൂട്ടിംഗിനിടെ ബസില്‍ നിന്ന് വീഴുകയായിരുന്നു. ഉനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles