spot_img
Tuesday, September 8, 2026

തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി; സിനിമാ സ്റ്റൈലിൽ ട്രെയിനിൽ ചാടിക്കയറി, പക്ഷേ



തൃശൂർ : തൃശൂർ റയിൽവെ സ്റ്റേഷനിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് പെൺകുട്ടിയെ യുവാവ് കടത്തിയതായി പരാതി. ഇന്നുച്ചയോടെയാണ് സിനിമാ സ്റ്റൈലിൽ നാടകീയ സംഭവങ്ങളുണ്ടായത്. ചത്തീസ്ഗഡ് സ്വദേശികളായ പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് വിവരങ്ങൾ കാര്യങ്ങൾ ചോദിച്ചറിയാൻ സ്റ്റേഷനിലുള്ളിലെ ചൈൽഡ് ലൈൻ അംഗങ്ങൾ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.റയിൽവെ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിൽ വെച്ച് പെൺകുട്ടിയോട് സംസാരിക്കുന്ന സമയത്ത് യുവാവ് പൊട്ടിച്ച ബിയർ കുപ്പി ചൈൽഡ് ലൈൻ അംഗങ്ങളുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

പിന്നാലെ പെൺകുട്ടിയ്ക്കൊപ്പം റെയിൽ വേ സ്റ്റേഷനിൽ നിന്നും ഓടിത്തുടങ്ങിയ ട്രെയ്നിലേക്ക് യുവാവ് ചാടിക്കയറിയെങ്കിലും യാത്രക്കാർ അപായ ചങ്ങല വലിച്ചതോടെ ട്രെയിൻ നിന്നു. പിന്നീട് ചുമട്ടുതൊഴിലാളികളും പൊലീസും തടയാൻ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. കുപ്പിച്ചില്ല് കൊണ്ട് ചൈൽഡ് ലൈൻ അംഗത്തിന് വിരലിന് പരുക്കേറ്റു. ഇരുവരേയും കണ്ടെത്താൻ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles