spot_img
Friday, April 17, 2026

ബിഎസ്എൻഎൽ ഓഫീസിൽ നിന്ന് 250 കിലോ കോപ്പർ വയർ മോഷണം പോയി



രാ​മ​നാ​ട്ടു​ക​ര: ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലെ മെ​ക്കാ​നി​ക്ക​ൽ​റൂം ത​ക​ർ​ത്ത് കേ​ബി​ളി​ന​ക​ത്തു​നി​ന്ന് 250 കി​ലോ തൂ​ക്കം വ​രു​ന്ന കോ​പ്പ​ർ വ​യ​ർ മോ​ഷ്ടി​ച്ചു.തു​ട​ർ​ന്ന് രാ​മ​നാ​ട്ടു​ക​ര​യി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ​യും ടെ​ലി ഫോ​ണു​ക​ളു​ടെ​യും ബ​ന്ധം വി​ശ്ചേ​ദി​ക്ക​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ൾ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഫ​റോ​ക്ക് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മെ​ക്കാ​നി​ക്ക​ൽ മു​റി​ക്കു​ള്ളി​ൽ പ​ല സ്ഥ​ല​ത്തും കേ​ബി​ൾ ബ​ന്ധം ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു.എ​യ​ർ​പോ​ർ​ട്ട് റോ​ഡി​നു സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ ഒ​ന്നാം നി​ല​യി​ലാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ്. ഒ​രു കി​ലോ കോ​പ്പ​റി​ന് മാ​ർ​ക്ക​റ്റി​ൽ 2000 ത്തി​ല​ധി​കം രൂ​പ വി​ല​യു​ണ്ട്.

ഒ​ന്നാം ത​രം കോ​പ്പ​ർ വ​യ​റാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേ​ബി​ളു​നു​ള്ളി​ൽ നി​ന്ന് കോ​പ്പ​ർ മാ​ത്ര​മാ​ണ് മോ​ഷ്ടി​ച്ച​താ​യി കാ​ണു​ന്ന​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​ക്കും മൂ​ന്ന​ര മ​ണി​ക്കും ഇ​ട​യി​ലാ​യി​രി​ക്കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ന്ന​ത്.പു​ല​ർ​ച്ചെ 1.41 ന് ​ടെ​ലി​ഫോ​ൺ ബ​ന്ധം വി​ശ്ചേ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു. ഒ​ന്ന​ര മ​ണി മു​ത​ൽ മൂ​ന്ന​ര വ​രെ എ​യ​ർ​പോ​ട്ട് റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി സി​സി​ടി​വി വ​ഴി പ​രി​ശോ​ധ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ഇ​ത്ര​യ​ധി​കം തൂ​ക്ക​മു​ള്ള വ​യ​ർ​കൊ​ണ്ടു പോ​കാ​ൻ ലോ​റി​യോ മ​റ്റോ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടാ​കു​മോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണ്. മ​റ്റൊ​ന്നി​നും നാ​ശം വ​രാ​ത്ത​തി​നാ​ൽ കോ​പ്പ​ർ വ​യ​ർ ഫി​റ്റ് ചെ​യ്ത് വൈ​കു​ന്നേ​ര​ത്തോ​ടു​കൂ​ടി ത​ന്നെ ത​ക​രാ​റി​ലാ​യ ക​ണ​ക്ഷ​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ടെ​ലി​കോം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.പ​ഴ​യ​ക്ക​മേ​റി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ന് യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ല. പോ​ലീ​സ് നാ​യ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​കി​ലൂ​ടെ ഫാ​റൂ​ഖ് കോ​ള​ജ് റോ​ഡ് വ​ഴി എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ​ത്തി​യ പോ​ലീ​സ് നാ​യ രാ​മ​നാ​ട്ടു​ക​ര ജം​ഗ്ഷ​നി​ൽ വ​ന്നു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.മോ​ഷ​ണം പോ​യ കോ​പ്പ​ർ വ​യ​ർ ര​ണ്ട​ര കി​ന്‍റ​ലി​നു മേ​ൽ തൂ​ക്കം വ​രു​മെ​ന്ന​തി​നാ​ൽ മോ​ഷ്ടാ​ക്ക​ളു​ടെ എ​ണ്ണ​വും കൂ​ടി​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​താ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഫ​റോ​ക്ക് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. ഹ​രീ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്ഐ​മാ​രാ​യ എ​സ്. അ​നൂ​പ്, പി.​ടി. സൈ​ഫു​ള്ള എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles