spot_img
Friday, April 17, 2026

ച​ന്ദ്ര​യാ​ൻ ക​ണ്ട ച​ന്ദ്ര​ൻ; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ



ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-3 ൽ ​നി​ന്നു​ള്ള ആ​ദ്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ. പേ​ട​കം പ​ക​ർ​ത്തി​യ ച​ന്ദ്ര​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ ച​ന്ദ്ര​യാ​ൻ ക​ണ്ട ച​ന്ദ്ര​ൻ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ധാ​രാ​ളം ഗ​ർ​ത്ത​ങ്ങ​ളു​ള്ള നീ​ല​ക​ല​ർ​ന്ന പ​ച്ച നി​റ​ത്തി​ലു​ള്ള ച​ന്ദ്ര​നെ​യാ​ണ് ദൃ​ശ്യ​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് പേ​ട​കം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച​ത്. ഇ​തോ​ടെ ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്ര​നെ വ​ലം​വ​ച്ചു​തു​ട​ങ്ങി.

ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ക​യ​റി​ക്ക​ഴി​ഞ്ഞാ​ൽ അ​ഞ്ചു ഘ​ട്ട​മാ​യി ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തി പേ​ട​ക​ത്തെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കും. ഭൂ​മി​യി​ൽ​നി​ന്നു ച​ന്ദ്ര​നി​ലേ​ക്കു​ള്ള ദൂ​ര​ത്തി​ന്‍റെ മൂ ​ന്നി​ൽ ര​ണ്ടു ഭാ​ഗ​വും ച​ന്ദ്ര​യാ​ൻ 3 പി​ന്നി​ട്ടു.ജൂ​ലൈ 14നു ​വി​ക്ഷേ​പി​ച്ച ച​ന്ദ്ര​യാ​ൻ 3 പ​തി​നേ​ഴാം ദി​വ​സ​മാ​ണ്(​ഓ​ഗ​സ്റ്റ് ഒ​ന്ന്) ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്. ഇ​രു​പ​ത്തി ര​ണ്ടാം ദി​വ​സം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. ച​ന്ദ്ര​യാ​ൻ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​നി​ന്നു നൂ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യെ​ത്തി​യ​ശേ​ഷം പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളും ലാ​ൻ​ഡ​റും ത​മ്മി​ൽ വേ​ർ​പെ​ടും. ഓ​ഗ​സ്റ്റ് 17ന് ​ഇ​തു സം​ഭ​വി​ച്ചേ​ക്കും. ഓ​ഗ​സ്റ്റ് 23നു ​വൈ​കു​ന്നേ​രം ലാ​ൻ​ഡ​റും റോ​വ​റും സോ​ഫ്‌​റ്റ‌്‌​ലാ​ൻ​ഡിം​ഗ് ന​ട​ത്തും



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles